Sunday, 19 Jan, 8.17 pm Falconpost

പ്രധാന വാര്‍ത്തകള്‍
2838 പാകിസ്ഥാനികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പൗരത്വം നല്‍കി: നിര്‍മല സീതാരാമന്‍

ചെന്നൈ: 2838 പാകിസ്ഥാനികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പൗരത്വം നല്‍കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1964 മുതല്‍ 2008വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷം ശ്രീലങ്കന്‍ തമിഴര്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മുസ്ലീങ്ങളടക്കം 2838 പാകിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കും 914 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കും 172 ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2014വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 566 മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കി. 2016-18 കാലയളവില്‍ 1595 പാകിസ്ഥാനി അഭയാര്‍ത്ഥികള്‍ക്കും 391 അഫ്ഗാനിസ്ഥാന്‍ മുസ്ലീങ്ങള്‍ക്കും മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top