Sunday, 19 Jan, 8.17 am Falconpost

പ്രധാന വാര്‍ത്തകള്‍
കേരളത്തിലെ ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം വിവാദമാവുന്നത് ദൗര്‍ഭാഗ്യകരം; പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട്∙ കേരളത്തിലെ ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം വിവാദമാവുന്നത് ദൗര്‍ഭാഗ്യകരമെന്നു മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇതു ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കുമുന്‍പുതന്നെ രാജ്യം ഈ ആവശ്യം തള്ളിയതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഇത്തരം വിവാദങ്ങള്‍ മലയാളികള്‍ക്ക് ഗുണകരമല്ല. ഓരോരുത്തര്‍ക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. കോടതിയെ സമീപിക്കുന്നതിനു മുന്‍പ് ഗവര്‍ണറെ അറിയിക്കാതിരുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ വാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഗവര്‍ണര്‍പോസ്റ്റ് വേണമോ വേണ്ടയോ എന്നുപോലും ചില രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top