Sunday, 19 Jan, 7.33 am Falconpost

പ്രധാന വാര്‍ത്തകള്‍
ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്ന ഘഗേന്ദ്ര താപ മഗര്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് അന്തരിച്ചു

നേപ്പാള്‍: ലോകത്തിലെ ഉയരം കുറഞ്ഞ മനുഷ്യനായിരുന്ന ഘഗേന്ദ്ര താപ മഗര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ ആശുപത്രിയിലായിരുന്നു 27 കാരന്‍റെ അന്ത്യം. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ന്യുമോണിയ ബാധിച്ച്‌ പൊക്കാറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

67 സെന്‍റീമീറ്റര്‍ മാത്രം നീളം. ആറര കിലോ ഭാരം. 2010 ല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡിനുടമ.

1992 ല്‍ ഒക്ടോബര്‍ 14 ന് റൂപ് ബഹാദുറിന്റെയും ദന്‍ മായയുടെയും ഇളയ മകനായാണ് ഘഗേന്ദ്ര താപ മഗര്‍ ജനച്ചത്. ‌

59 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഫിലിപ്പീന്‍സ് സ്വദേശിയായ ജുന്‍റേ ബലാവിങാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെങ്കിലും ചലനശേഷിയുള്ള ചെറിയ മനുഷ്യനെന്ന റെക്കോഡ് മഗറിനായിരുന്നു.

മഗറിന്‍റെ മരണത്തോടെ 70 സെന്റീമീറ്റര്‍ ഉയരമുള്ള കൊളമ്ബിയ സ്വദേശിയായ എഡ്വേര്‍ഡ് നിനോ ഹെര്‍ണാണ്ടസ് ഇനി ചലനശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top