Saturday, 18 Jan, 10.17 pm Falconpost

പ്രധാന വാര്‍ത്തകള്‍
മാലിയില്‍ അടിച്ചുപൊളിച്ച്‌ അഹാനയും സഹോദരിമാരും : ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണന്‍ മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്നു. സഹോദരിമാരോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവര്‍‌ക്കൊപ്പമാണ് താരം മാലിദ്വീപില്‍എത്തിയത്.

ഞാന്‍ സ്വപ്‌നം കാണുകയാണോ എന്ന അടിക്കുറിപ്പിലാണ് താരം മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയതാരമാണ് അഹാന കൃഷ്ണകുമാര്‍.

View this post on Instagram

Am I dreaming? @kurumba_maldives 🐳

A post shared by Ahaana Krishna (@ahaana_krishna) on

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>