Friday, 23 Oct, 4.37 pm Falconpost

സൗന്ദര്യം & ഫാഷന്‍
മുടി തഴച്ച്‌ വളരാന്‍ ചെമ്ബരത്തി

തലമുടിയിലെ മെഴുക്ക് ഇളക്കാനും പൊടിയും മറ്റും അടിഞ്ഞുള്ള അഴുക്കുകള്‍ നീക്കാനും ചെമ്ബരത്തി താളി പ്രയോജനകരമാണ്. ഇത് മുടിക്ക് ബലവും ആരോഗ്യവും കറുത്ത നിറവും നല്‍കും. താളി തയ്യാറാക്കാനായി കുറച്ച്‌ ഇലകളും പൂവുകളും നന്നായി കഴുകിയെടുത്ത് പൊടിയും മറ്റും നീക്കുക. കൈ കൊണ്ട് പിഴിഞ്ഞെടുക്കാം. മിക്‌സിയോ അമ്മിയോ ഉപയോഗിച്ചും അരച്ചെടുക്കാം.

ഇതില്‍ നിന്ന് ഇലയുടെയും പൂവിന്റെയും അവശിഷ്ടങ്ങള്‍ നീക്കുക. താളി തയ്യാറായിക്കഴിഞ്ഞു. മുടിയും തലയോട്ടിയും നന്നായി നനയ്ക്കുക. ഇനി നനഞ്ഞ മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇതിനുശേഷം തലയോട്ടി നന്നായി മസാജ് ചെയ്യുക. രണ്ടോ മൂന്നോ മിനിറ്റിന് ശേഷം വെള്ളമൊഴിച്ച്‌ കഴുകി താളിയുടെ അംശം പൂര്‍ണമായും നീക്കുക. സോപ്പോ ഷാംപൂവോ ഉപയോഗിക്കേണ്ടതില്ല.

എണ്ണ പുരട്ടാത്ത സമയങ്ങളില്‍ താളി ഉപയോഗിക്കരുത്. നീരിറക്കം ഉള്ളവര്‍ ദിവസവും താളി ഉപയോഗിച്ച്‌ മെഴുക്ക് കളയുന്നത് നല്ലതാണ്. നേത്രരോഗങ്ങള്‍, കഫക്കെട്ട് തുടങ്ങി ശിരസ്സുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ചവര്‍ വൈദ്യ നിര്‍ദേശപ്രകാരം മാത്രമേ താളി ഉപയോഗിക്കാവൂ. തലയിലെ എണ്ണ മെഴുക്ക് പൂര്‍ണമായും ഇല്ലാതാകുമെന്നതിനാല്‍ താളി ദിവസവും ഉപയോഗിക്കരുത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുന്നതാണ് നല്ലത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top