സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ 90 റണ്‍സ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 219/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 129 റണ്‍സ് മാത്രമേ നേടാനായുള്ളു.
17.5 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.
ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ മൂന്നും യഷ് താക്കൂര്‍, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി ബൗളിംഗില്‍ തിളങ്ങി.
19 പന്തില്‍ 32 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നെറ്റ് ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. റയാന്‍ ബര്‍ള്‍ 20 റണ്‍സും താഡിവാനാഷേ മരുമാനി 24 റണ്‍സും നേടി.

