എ സി മിലാന്‍ അവരുടെ ഗംഭീര ഫോം തുടരുകയാണ്. അവര്‍ ഇന്ന് ഒരു വിജയം കൂടെ നേടിയതോടെ അവരുടെ അപരാജിത കുതിപ്പ് 22 മത്സരങ്ങളായി. ഇന്ന് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ സ്പാര്‍ട പ്രാഹയെ ആണ് എ സി മിലാന്‍ തോല്‍പ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പിയോളിയുടെ ടീം ഇന്ന് വിജയിച്ചത്. സ്ലാട്ടാന്‍ ഇബ്രഹിമോവിച് പെനാള്‍ട്ടി നഷ്ടപ്പെടുത്തിയിട്ടും ഈ വലിയ വിജയം നേടാന്‍ മിലാനായി.
ഇന്ന് 21കാരനായ ബ്രാഹിം ഡിയസിന്റെ ഗോളിലാണ് മിലാന്‍ ആദ്യം ലീഡ് എടുത്തത്. 24ആം മിനുട്ടില്‍ ഇബ്രഹിമോവിചിന്റെ പാസില്‍ നിന്നായിരുന്നു ബ്രാഹിമിന്റെ ഗോള്‍. 36ആം മിനുട്ടില്‍ ആയിരുന്നു മിലാന് പെനാള്‍ട്ടി ലഭിച്ചത്.

