Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബൗളിംഗിലും കസറി ജോഫ്ര, പ്ലേ ഓഫ് ഉറപ്പിച്ച്‌ രാജസ്ഥാൻ

ബൗളിംഗിലും കസറി ജോഫ്ര, പ്ലേ ഓഫ് ഉറപ്പിച്ച്‌ രാജസ്ഥാൻ

Fanport 1 day ago

പിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള 30 റണ്‍സ് വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച്‌ രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 205/8 എന്ന സ്കോര്‍ നേടിയ രാജസ്ഥാന്‍ മികച്ച ബൗളിംഗാണ് പുറത്തെടുത്തതെങ്കിലും സൂര്യകുമാര്‍ യാദവിനൊപ്പം വില്‍ ജാക്സും ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും ബൗളിംഗ് മികവുമായി രാജസ്ഥാന്‍ രംഗത്തെത്തിയപ്പോള്‍ മുംബൈ 175/9 എന്ന സ്കോര്‍ മാത്രമമാണ് നേടിയത്.

പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈ 24/3 എന്ന നിലയില്‍ പ്രതിരോധത്തിലായെങ്കിലും സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ ബാറ്റ് വീശി ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് മുംബൈ നേടിയത്.

അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിന് കൂട്ടായി എത്തിയ വില്‍ ജാക്സും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 90 റണ്‍സാണ് നേടിയത്. 18 പന്തില്‍ 33 റണ്‍സ് നേടിയ വില്‍ ജാക്സിനെ യഷ് രാജ് പുഞ്ച പുറത്താക്കിയപ്പോള്‍ മുംബൈ 101 റണ്‍സാണ് നേടിയത്. അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 38 പന്തില്‍ 63 റണ്‍സ് നേടി.

സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ മികച്ച രീതിയില്‍ റണ്‍ റേറ്റ് ഉയര്‍ത്തിയപ്പോള്‍ അവസാന അഞ്ചോവറില്‍ 59 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കിയപ്പോള്‍ 25 പന്തില്‍ 48 റണ്‍സ് നേടിയ മുംബൈയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കാന്‍ രാജസ്ഥാന് സാധിച്ചു. 15 പന്തില്‍ 34 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്.

തൊട്ടടുത്ത ഓവറില്‍ കോര്‍ബിന്‍ ബാഷിനെ പുറത്താക്കി യഷ് രാജ് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് തങ്ങളുടെ ഏഴാം വിക്കറ്റ് നഷ്ടമായി. എന്നാല്‍ സൂര്യകുമാര്‍ യാദവ് ക്രീസിലുണ്ടായിരുന്നത് മുംബൈയ്ക്ക് ആശ്വാസമായി മാറി.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. നാന്‍ഡ്രേ ബര്‍ഗര്‍ എറിഞ്ഞ 18ാം ഓവറില്‍ 42 പന്തില്‍ 60 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്തായതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ദ്ധിച്ചു.

ദീപക് ചഹാര്‍ ഓവറില്‍ നിന്ന് ഒരു സിക്സ് നേടിയപ്പോള്‍ മുംബൈയ്ക്ക് അവസാന രണ്ടോവറില്‍ 40 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ബ്രിജേഷ് ശര്‍മ്മ ദീപക് ചഹാറിനെ പുറത്താക്കിയപ്പോള്‍ 19ാം ഓവറില്‍ നിന്ന് 3 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ വിട്ട് നല്‍കിയത്. അവസാന ഓവറില്‍ ദസുന്‍ ഷനക 6 റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ 30 റണ്‍സ് വിജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport