Tuesday, 20 Aug, 7.30 am Fanport

പ്രധാന വാര്‍ത്തകള്‍
ബയേണിനൊപ്പം ചാമ്ബ്യന്‍സ് ലീഗ് നേടുകയാണ് ലക്ഷ്യം - കൗട്ടീനോ

ജര്‍മ്മന്‍ ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പം ചാമ്ബ്യന്‍സ് ലീഗ് നേടുകയാണ് ലക്ഷ്യമെന്ന് ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ കൗട്ടീനോ. ബാഴ്സലോണയില്‍ നിന്നും ബയേണിലെക്കെത്തിയ താരമാണ് കൗട്ടീനോ. ഒരു വര്‍ഷത്തെ ലോണിലാണ് ബാഴ്സയില്‍ നിന്നും കൗട്ടിനോ ബയേണിലെത്തിയത്. ലോണ്‍ തുകയായി 8.5 മില്യണ്‍ ബാഴ്സലോണയ്ക്ക് ലഭിക്കും.

ഈ സീസണ്‍ കഴിഞ്ഞാല്‍ 120 മില്യണ്‍ നല്‍കി കൗട്ടീനോയെ സ്ഥിര കരാറില്‍ ബയേണ് സ്വന്തമാക്കാന്‍ ആകും. 13.5 മില്യണ്‍ ആകും കൗട്ടീനോയുടെ വേതനം. ബുണ്ടസ് ലീഗയും ജര്‍മ്മന്‍ കപ്പും ചാമ്ബ്യന്‍സ് ലീഗും സ്വന്തമാക്കുകയാണ് കൗട്ടിനോ ലക്ഷ്യമാക്കുന്നത്. ലിവര്‍പൂളില്‍ നിന്നും വന്‍ തുകയ്ക്കാണ് കൗട്ടിനോ ബാഴ്സയിലെത്തിയത്. എങ്കിലും കൗട്ടീനോയ്ക്ക് ബാഴ്സലോണയില്‍ തന്റെ മികവില്‍ എത്താന്‍ ആയിരുന്നില്ല. ബാഴ്സ ആരാധകരുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും കൗട്ടിനോക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അതേ സമയം കൗട്ടിനോയുടെ മുന്‍ ക്ലബ്ബായ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ചാമ്ബ്യന്‍സ് ലീഗ് ഉയര്‍ത്തുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Fanport
Top