Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചരിത്രമെഴുതി റോയ് കൃഷ്ണ, കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ആദ്യ ഗോള്‍ പിറന്നു

ചരിത്രമെഴുതി റോയ് കൃഷ്ണ, കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ആദ്യ ഗോള്‍ പിറന്നു

Fanport 5 years ago

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചരിത്രമെഴുതി റോയ് കൃഷ്ണ. ഐഎസ്‌എല്ലിലെ പ്രഥമ കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ആദ്യ ഗോള്‍ നേടുന്ന താരമായി മാറി ഫിജിയന്‍ താരമായ റോയ് കൃഷ്ണ. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ.

കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെടുത്തിയ റോയ് കൃഷ്ണ ഈ സീസണില്‍ മികച്ച ഫോമിലാണ്. സീസണിലെ രണ്ടാം ഗോളാണ് കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ റോയ് കൃഷ്ണ അടിച്ച്‌ കൂട്ടിയത്. കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് റോയ് കൃഷ്ണ സ്വന്തം പേരില്‍ കുറിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport