Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെല്‍സി ടീം മികച്ചതെന്ന് ജോസെ മൗറീനോ

ചെല്‍സി ടീം മികച്ചതെന്ന് ജോസെ മൗറീനോ

Fanport 5 years ago

നിലവില്‍ ചെല്‍സിയുടെ ടീം വളരെ മികച്ചതാണെന്ന് ടോട്ടന്‍ഹാം പരിശീലകന്‍ ചെല്‍സി ടീം മികച്ചതെന്ന് മൗറീനോ. പ്രീമിയര്‍ ലീഗില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെച്ച്‌ ചെല്‍സിയെ നേരിടാനിരിക്കെയാണ് ടോട്ടന്‍ഹാം പരിശീലകനായ മൗറീനോ ചെല്‍സി ടീം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. നിലവില്‍ ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് ടോട്ടന്‍ഹാം.

ചെല്‍സിയുടെ ടീം ശക്തമാണെന്നും റീസ് ജെയിംസിന് പകരം അത്പിലിക്വറ്റയോ ബെന്‍ ചില്‍വെല്ലിന് പകരം മാര്‍ക്കോസ് അലോണ്‍സോയെ എമേഴ്സണെയെ ഇറക്കാന്‍ മാത്രം ശക്തരാണ് ചെല്‍സിയെന്നും മൗറീനോ പറഞ്ഞു. ഗോള്‍ പോസ്റ്റില്‍ മെന്‍ഡിക്ക് പകരക്കാരനായി ലോകത്തിലെ ഏറ്റവും വില കൂടിയ ഗോള്‍ കീപ്പറായ കെപ ഉണ്ടെന്നും മൗറിഞ്ഞോ പറഞ്ഞു.

ചെല്‍സി നിരയില്‍ ആര് കളിക്കുന്നു എന്നതിനെ കുറിച്ച്‌ താന്‍ വേവലാതി പെടുന്നില്ലെന്നും ചെല്‍സി നിരയില്‍ എല്ലാവരും മികച്ച താരങ്ങള്‍ ആണെന്നും മുന്‍ ചെല്‍സി പരിശീലകന്‍ കൂടിയായ മൗറീനോ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport