പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ അങ്കമാണ് ഇന്ന്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ വെച്ച് റോയ് ഹോഡ്സന്റെ ക്രിസ്റ്റല്‍ പാലസിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് നേരിടുന്നത്. പുതിയ സീസണ്‍ ആണെങ്കിലും കാര്യമായ പുതുമയൊന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇത്തവണ ഇല്ല. പരിശീലകനും ആരാധകരും നിരന്തരം ആവശ്യപ്പെട്ടിട്ടും ടീം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറാകാത്തത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാമ്ബില്‍ തന്നെ നിരാശ ഉയര്‍ത്തുന്നുണ്ട്. ആകെ വാന്‍ ഡെ ബീക് മാത്രമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പുതുതായി എത്തിയത്.
ഡച്ച് യുവതാരം വാന്‍ ഡെ ബീക് ഇന്ന് പാലസിനെതിരെ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ മത്സരത്തില്‍ സൗതാമ്ബ്ടണെ തോല്‍പ്പിച്ച ക്രിസ്റ്റല്‍ പാലസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഞെട്ടിക്കാം എന്ന വിശ്വാസത്തിലാണ്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സാഹയുടെ മികച്ച ഫോമാണ് പാലസിന്റെ കരുത്ത്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാര്‍ നെറ്റ്വര്‍ക്കിലും ഹോട്സ്റ്റാറിലും കാണാം.

