Monday, 26 Aug, 2.25 am Fanport

പ്രധാന വാര്‍ത്തകള്‍
എന്തിന് മെസ്സി, എന്തിന് സുവാരസ്, ഗ്രീസ്മെന്‍ ഉണ്ടല്ലോ!!ഗംഭീര വിജയവുമായി ബാഴ്സലോണ!!

ഗ്രീസ്മന്‍ ബാഴ്സലോണയില്‍ അവതരിച്ചു!! മെസ്സിയും സുവാരസും ഒന്നും ഇല്ലാത്തതിന്റെ ആശങ്കയില്‍ ആയിരുന്ന ബാഴ്സലോണ സ്വന്തം തോളിലേറ്റി വമ്ബന്‍ വിജയത്തിലേക്ക് തന്നെ ഇന്ന് ഗ്രീസ്മന്‍ ക്ലബിനെ നയിച്ചു. റയല്‍ ബെറ്റിസിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ബാഴ്സലോണ ഒരു ഗോളിന് പിറകില്‍ പോയിരുന്നു. അവിടുന്ന തിരിച്ചടിച്ച്‌ 5-2ന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായാണ് ഗ്രീസ്മന്‍ ഇന്ന് താരമായത്. നെബില്‍ ഫെകിറിന്റെ ഗോളില്‍ പിറകില്‍ ആയിപ്പോയ ബാഴ്സയെ 41ആം മിനുട്ടിലെ ഗോളിലൂടെ ഗ്രീസ്മന്‍ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗംഭീര ഫിനിഷിലൂടെ ഗ്രീസ്മന്‍ തന്നെ ക്ലബിന് ലീഡും നല്‍കി. മുന്നില്‍ എത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്സലോണ തുടരെ തുടരെ ഗോളുകള്‍ നേടി.

കാര്‍ലസ് പെരെസ്, ജോര്‍ദി ആല്‍ബ, വിദാല്‍ എന്നിവരായിരുന്നു ബാഴ്സലോണയുടെ മറ്റു സ്കോറേഴ്സ്. ഇതില്‍ വിദാലിന്റെ ഗോള്‍ ഗ്രീസ്മനാണ് അസിസ്റ്റ് ചെയ്തത്. ലീഗിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്ന ബാഴ്സലോണക്ക് ഈ വിജയം അത്യാവശ്യമായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Fanport
Top