Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗോളടിയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു ലെവന്‍ഡോസ്കിയും ബയേണും

ഗോളടിയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു ലെവന്‍ഡോസ്കിയും ബയേണും

Fanport 6 years ago

റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടുള്ള തന്റെ പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു ബയേണ്‍ മ്യൂണിച്ചിന്റെ പോളിഷ് താരം. ലെവര്‍കുസനെതിരെ ഗോള്‍ നേടിയതോടെ തന്റെ തന്നെ ഒരു സീസണിലെ ഏറ്റവും മികച്ച പ്രകടനമായ 44 ഗോളുകള്‍ എന്ന റെക്കോര്‍ഡിലേക്ക് ലെവന്‍ഡോസ്കി എത്തി. ജര്‍മ്മന്‍ റെക്കോര്‍ഡ് ചാമ്ബ്യന്മാര്‍ക്ക് ആയി 279 കളികളില്‍ നിന്നു 235 മത്തെ ഗോള്‍ ആയിരുന്നു ലെവക്ക് ഇത്. കൂടാതെ ഇത് അഞ്ചാം തവണയാണ് ഒരു സീസണില്‍ 40 ഗോള്‍ എന്ന മാര്‍ക്ക് പോളിഷ് താരം മറികടക്കുന്നത്.

ലീഗില്‍ താരത്തിന്റെ 30 മത്തെ ഗോള്‍ ആയിരുന്നു ഇത്. ഇത് 2016-17 സീസണിനു ശേഷം മൂന്നാം തവണയാണ് താരം ലീഗില്‍ 30 ഗോളുകള്‍ കണ്ടത്തുന്നത്. 5 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസതാരം ഗെര്‍ഡ് മുള്ളര്‍ മാത്രം ആണ് ഈ കണക്കില്‍ ലെവക്ക് മുന്നിലുള്ളത്.

കൂടാതെ ലീഗിലെ 30 മത്തെ മത്സരത്തില്‍ 90 മത്തെ ഗോള്‍ ആണ് ബയേണ്‍ ഇന്നലെ നേടിയത്, ഇതും പുതിയ ബുണ്ടസ് ലീഗ റെക്കോര്‍ഡ് ആണ്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിനു കീഴില്‍ 20 കളികളില്‍ നിന്നു 62 ഗോളുകള്‍ ആണ് അവര്‍ കണ്ടത്തിയത്. ബുണ്ടസ് ലീഗയില്‍ ഒരു പരിശീലകന്റെ ടീമും ആദ്യ 20 കളികളില്‍ നിന്നു ഇത്രയും ഗോളുകള്‍ നേടിയിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport