വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ നിലയില്‍ ഇന്ത്യ. 125 ഓവറില്‍ നിന്ന് 486/4 എന്ന സ്കോറാണ് ഇന്ത്യ ഇന്ന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നേടിയിരിക്കുന്നത്.
118 റണ്‍സിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.
കെഎല്‍ രാഹുല്‍ 136 റണ്‍സ് നേടി പുറത്തായപ്പോള്‍ ശുഭ്മന്‍ ഗില്ലിന് (98) ശതകം 2 റണ്‍സ് അകലെ നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സ് നേടി പുറത്തായപ്പോള്‍ ഋഷഭ് പന്ത് 55 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.
85 റണ്‍സ് നേടിയ യശസ്വി ജൈസ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്നലെ നഷ്ടമായത്.

