Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍

കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍

Fanport 5 years ago

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബി എടികെ മോഹന്‍ ബഗാന് സ്വന്തം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്.

തുടക്കത്തില്‍ തന്നെ അക്രമിച്ച്‌ കളിക്കാന്‍ ഇരു ടീമുകളും ശ്രമിച്ചു. മോഹന്‍ ബഗാന്റെ ഗോള്‍ മുഖത്തെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു. ദേബ്ജിതിന്റെ വണ്‍ ഹാന്റ് സേവുകള്‍ ഈസ്റ്റ് ബംഗാളിന് തുണയാവുകയും ചെയ്തു. കളിയുടെ ആദ്യ പകുതി അവസാനത്തോടടുക്കെ ബല്‍വന്ദിന് ലഭിച്ച ഒരു സുവര്‍ണാവസരം നഷ്ടമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിയുകയായിരുന്നു.

റോയ് കൃഷ്ണയിലൂടെ ഐഎസ്‌എല്ലിന്റെ പ്രഥമ കൊല്‍ക്കത്തന്‍ ഡാര്‍ബിയില്‍ ആദ്യ ഗോള്‍ നേടുന്ന താരമായി മാറി ഫിജിയന്‍ താരമായ റോയ് കൃഷ്ണ.

കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ. പിന്നീട് ഈസ്റ്റ് ബംഗാള്‍ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ചെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല‌. പില്‍കിംഗ്ടണിന്റെതടക്കമുള്ള മുന്നേറ്റങ്ങള്‍ ബഗാന്‍ പ്രതിരോധ നിര തടഞ്ഞ് കൊണ്ടേയിരുന്നു. എന്നാല്‍ 85ആം മിനുട്ട പിറന്ന മന്‍വീര്‍ സിംഗിന്റെ ഗോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷകളെ എല്ലാം ഇല്ലാതെയാക്കി. കളി അവസാനിക്കാനിരിക്കെ ബാഡന്‍ ഇന്മാനടക്കം ഐഎസ്‌എല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കിയ മോഹന്‍ ബഗാന്‍ ആദ്യ ഐഎസ്‌എല്‍ കൊല്‍ക്കത്തന്‍ ഡാര്‍ബി സ്വന്തമാക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport