പ്രധാന വാര്‍ത്തകള്‍
മാര്‍സെലീനോ ഇനി എ ടി കെ മോഹന്‍ ബഗാനില്‍

മാര്‍സെലീനോ ഇനി പുതിയ ക്ലബില്‍. ഒഡീഷ എഫ് സി വിട്ടുകൊണ്ട് എ ടി കെ മോഹന്‍ ബഗാനിലേക്കാണ് മാര്‍സലീനോ എത്തിയിരിക്കുന്നത്. ഒഡീഷ എഫ് സില്‍ അവസരം കുറഞ്ഞതിലാണ് മാര്‍സെലീനോ ക്ലബ് വിടുന്നത്. എന്നാല്‍ ഇതിനകം തന്നെ വലിയ താരങ്ങളാല്‍ സമ്ബന്നരായ എ ടി കെയില്‍ മാര്‍സെലീനോക്ക് അവസരം ലഭിക്കുമോ എന്നത് സംശയമാണ്.
എങ്കിലും എ ടി കെയുടെ അറ്റാക്കിങ് താരങ്ങള്‍ ഫോമില്‍ അല്ല എന്നത് കൊണ്ട് തന്നെ മാര്‍സെലീനോയ്ക്ക് പ്രതീക്ഷയുണ്ട്. ആറു മാസത്തെ കരാറിലാണ് മാര്‍സെലീനോയെ എ ടി കെ സ്വന്തമാക്കിയത്. ഇതിനു പകരമായ എ ടി കെയുടെ താരം ബ്രാഡ് ഇന്മാര്‍ ഒഡീഷയില്‍ എത്തും. ഇന്മാനും അധികം അവസരങ്ങള്‍ ഈ സീസണില്‍ ലഭിച്ചിരുന്നില്ല. ഏഴു മത്സരങ്ങളില്‍ ഇറങ്ങി എങ്കിലും സബ്ബായായിരുന്നു ഭൂരിഭാഗം കളിയും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Fanport