Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"മെസ്സി, റൊണാള്‍ഡോ, മൗറീനോ, ഗ്വാര്‍ഡിയോള, ക്ലോപ്പ് എന്നിവര്‍ ലാ ലീഗയില്‍ വേണം"

"മെസ്സി, റൊണാള്‍ഡോ, മൗറീനോ, ഗ്വാര്‍ഡിയോള, ക്ലോപ്പ് എന്നിവര്‍ ലാ ലീഗയില്‍ വേണം"

Fanport 5 years ago

സൂപ്പര്‍ താരങ്ങളും സൂപ്പര്‍ പരിശീലകരും ലാ ലീഗയില്‍ വേണമെന്ന് പറഞ്ഞ് ലാ ലീഗ പ്രസിഡണ്ട് ഹാവിയര്‍ ടെബാസ്. ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സൂപ്പര്‍ പരിശീലകരായ ജോസെ മൗറിനോ, പെപ് ഗ്വാര്‍ഡിയോള, ക്ളോപ്പ് എന്നിവര്‍ ലാ ലീഗയില്‍ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹാവിയര്‍ ടെബാസ് പറഞ്ഞു.

നിലവില്‍ ടെബാസ് പറഞ്ഞവരില്‍ ലയണല്‍ മെസ്സി മാത്രമാണ് ലാ ലീഗയില്‍ ഉള്ളത്. ഈ സീസണിന്റെ അവസാനത്തോടെ മെസ്സി ബാഴ്‌സലോണ വിട്ട് മറ്റൊരു ലീഗിലേക്ക് പോവുമെന്ന വര്‍ത്തകള്‍ക്കിടയിലാണ് ലാ ലീഗ പ്രസിഡന്റിന്റെ പ്രതികരണം. ലിവര്‍പൂള്‍ പരിശീലകന്‍ ക്ളോപ്പ് ഒഴികെ മറ്റെല്ലാവരും മുന്‍പ് ലാ ലീഗയില്‍ കളിച്ചവരും പരിശീലിപ്പിച്ചവരുമാണ്.

എന്നാല്‍ ഇവര്‍ എല്ലാവരും ഉണ്ടായാല്‍ മാത്രമേ ലാ ലീഗ നിലനില്‍ക്കൂ എന്നത് ശരിയല്ലെന്നും നെയ്മര്‍ ലാ ലീഗ വിട്ടതിന് ശേഷം ലാ ലീഗക്ക് ഒന്നും സംഭവിച്ചില്ലെന്നും ഹാവിയര്‍ ടെബാസ് പറഞ്ഞു. നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ മെസ്സി ലാ ലീഗയില്‍ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാവിയര്‍ ടെബാസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport