പ്ലേ ഓഫില്‍ കടക്കുവാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ നേടിയത് 205 റണ്‍സ്.
ടോപ് ഓര്‍ഡറില്‍ നിന്ന് വലിയ സ്കോര്‍ വരാതിരുന്ന മത്സരത്തില്‍ 38 റണ്‍സ് നേടിയ ധ്രുവ് ജുറേല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍.
യശസ്വി ജൈസ്വാള്‍ 17 പന്തില്‍ 27 റണ്‍സും നേടി ആദ്യ വിക്കറ്റായി പുറത്തായപ്പോള്‍
ജുറേലിനെ പുറമെ ജോഫ്ര ആര്‍ച്ചര്‍ 15 പന്തില്‍ 32 റണ്‍സും ദസുന്‍ ഷനക 15 പന്തില്‍ 29 റണ്‍സും നേടിയതാണ് രാജസ്ഥാന് തുണയായത്.
ഷനക ജുറേല്‍ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 45 റണ്‍സ് നേടിയപ്പോള്‍ 9ാം വിക്കറ്റില്‍ രവീന്ദ്ര ജഡേജ - നാന്‍ഡ്രേ ബര്‍ഗര്‍ കൂട്ടുകെട്ട് നേടിയ 30 റണ്‍സാണ് രാസ്ഥാനെ 200 കടത്തിയത്. ജഡേജ 11 പന്തില്‍ 19 റണ്‍സും ബര്‍ഗര്‍ 3 പന്തില്‍ 10 റണ്‍സും നേടി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ദീപക് ചഹാറും ശര്‍ദ്ധുല്‍ താക്കൂറും 2 വീതം വിക്കറ്റ് നേടി.

