Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിജോ ഗില്‍ബര്‍ട്ടിനെ ടീമിലെത്തിച്ച്‌ കണ്ണൂര്‍ വാരിയേഴ്സ്

നിജോ ഗില്‍ബര്‍ട്ടിനെ ടീമിലെത്തിച്ച്‌ കണ്ണൂര്‍ വാരിയേഴ്സ്

Fanport 16 hrs ago

ണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാം സീസണിനായുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കി.

പരിചയസമ്പന്നനായ വിങ്ങര്‍ നിജോ മഹേഷ് ഗില്‍ബര്‍ട്ടിനെയും കണ്ണൂരിന്റെ യുവ പ്രതിരോധതാരം സച്ചിന്‍ സുനിലിനെയും ടീമിലെത്തിച്ചു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫോഴ്‌സ കൊച്ചിയുടെ ആക്രമണത്തിന് നേതൃത്വം വഹിച്ച താരമാണ് നിജോ. സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി ഒമ്പത് ഗോളവസരങ്ങളും സൃഷ്ടിച്ചിരുന്നു. 2025-26 കേരള പ്രീമിയര്‍ ലീഗ് സീസണില്‍ കെ.എസ്.ഇ.ബിക്കായി എട്ട് ഗോളുകള്‍ നേടി ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോറരുമായി.

ദേശീയ തലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുള്ള താരമാണ് നിജോ. 2021-22 ലെ 75-ാം ദേശീയ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. 76-ാം സന്തോഷ് ട്രോഫിയില്‍ ഒമ്പത് ഗോളുകളുമായി ടോപ് സ്‌കോററുമായി. 2023 ലെ 77-ാം സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ നായകനുമായിരുന്നു. ദേശീയ ഗെയിംസിലും കേരളത്തിന് വേണ്ടി മെഡല്‍ നേടിയിട്ടുണ്ട്. 36-ാം ദേശീയ ഗെയിംസില്‍ വെള്ളിയും 37-ാം ദേശീയ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഭാഗമായിരുന്നു സച്ചിന്‍ സുനില്‍. കഴിഞ്ഞ സീസണില്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങള്‍ കളിച്ച സച്ചിന്‍ 25 ടാക്കിളുകളും 18 ഇന്റര്‍സെപ്ഷനുകളും ഒരു ചാന്‍സ് ക്രിയേഷനും നടത്തി.

38-ാമത് ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു. സൂപ്പര്‍ ലീഗ് കേരള സീസണിന് ശേഷം മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ഫുട്ബോള്‍ ലീഗില്‍ ഖണ്ഡോബ എഫ്സിക്കായും സച്ചിന്‍ കളിച്ചിട്ടുണ്ട്. കണ്ണൂര്‍ പരശ്ശിനിക്കടവ് നംബ്രം സ്വദേശിയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport