Dailyhunt
നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗ്, ലക്നൗവിന് 228 റണ്‍സ്

നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗ്, ലക്നൗവിന് 228 റണ്‍സ്

Fanport 1 week ago

മുംബൈയ്ക്കെതിരെ ഐപിഎലില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് കൂറ്റന്‍ സ്കോര്‍. നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിന് പുറമെ മിച്ചല്‍ മാര്‍ഷും അവസാന ഓവറുകളില്‍ ഹിമ്മത് സിംഗും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീമിനെ 228/5 എന്ന സ്കോറിലേക്ക് എത്തിച്ചു.

ജോഷ് ഇംഗ്ലിസിനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിും താരം വേഗത്തില്‍ പുറത്തായത് ലക്നൗവിന് തിരിച്ചടിയായി മാറി. എന്നാല്‍ പകരമെത്തിയ നിക്കോളസ് പൂരന്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ലക്നൗ കുതിയ്ക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ലക്നൗ 90 റണ്‍സ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ 34 പന്തില്‍ നിന്ന് 94 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

ഇതില്‍ 21 പന്തില്‍ 63 റണ്‍സാണ് പൂരന്‍ നേടിയത്. പൂരനെ പുറത്താക്കിയ കോര്‍ബിന്‍ ബോഷ് അതേ ഓവറില്‍ മിച്ചല്‍ മാര്‍ഷിനെയും പുറത്താക്കിയപ്പോള്‍ ലക്നൗ 123/1 എന്ന നിലയില്‍ നിന്ന് 125/3 എന്ന നിലയിലേക്ക് വീണു.

വില്‍ ജാക്സ് ഋഷഭ് പന്തിനെയും രഘു ശര്‍മ്മ അക്ഷത് രഘുവന്‍ഷിയെ പുറത്താക്കിയപ്പോള്‍ ലക്നൗ 160/5 എന്ന നിലയിലേക്ക് ഒതുങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ ഹിമ്മത് സിംഗും എയ്ഡന്‍ മാര്‍ക്രവും മുംബൈ ബൗളിംഗിനെതിരെ ആഞ്ഞടിച്ചപ്പോള്‍ ടീം സ്കോര്‍ 200 കടന്നു.

ആറാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 47 പന്തില്‍ നിന്ന് 68 റണ്‍സാണ് നേടിയത്. ഹിമ്മത് സിംഗ് 31 പന്തില്‍ 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 25 പന്തില്‍ 31 റണ്‍സും നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport