Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ന്യൂസിലാണ്ട് 368 റണ്‍സിന് ഓള്‍ഔട്ട്, പുറത്താകാതെ 175 റണ്‍സുമായി നിക്കോള്‍സ്

ന്യൂസിലാണ്ട് 368 റണ്‍സിന് ഓള്‍ഔട്ട്, പുറത്താകാതെ 175 റണ്‍സുമായി നിക്കോള്‍സ്

Fanport 5 days ago

ഇന്ത്യയ്ക്കെതിരെ വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 368 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഒന്നാം ദിവസത്തെ സ്കോറായ 243/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 121 ഓവറില്‍ 368 റണ്‍സ് നേടി ഓള്‍ഔട്ട് ആകുകയായിരുന്നു.

ടീം ഇന്നിംഗ്സില്‍ രണ്ട് താരങ്ങള്‍ നേടിയ ശതകം മാറ്റി നിര്‍ത്തിയാല്‍ ശ്രദ്ധേയമായ പ്രകടനം മറ്റാരില്‍ നിന്നുമുണ്ടായിട്ടില്ല. ഹെൻറി നിക്കോള്‍സ് 175 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 118 റണ്‍സ് നേടി പുറത്തായി.

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 216 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും ആകാശ് ദീപ് 3 വിക്കറ്റും നേടിയപ്പോള്‍ അന്‍ഷുല്‍ കാംബോജിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport