ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ് നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി ടോപ് ഓര്‍ഡറില്‍ ബെന്‍ ഡക്കറ്റ് 141 റണ്‍സ് നേടിയപ്പോള്‍ ജേക്കബ് ബെത്തല്‍ 91 റണ്‍സും ജോ റൂട്ട് പുറത്താകാതെ 48 പന്തില്‍ 74 റണ്‍സും നേടി. ജോസ് ബട്‍ലര്‍ 13 പന്തില്‍ 41 റണ്‍സുമായി അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 138 റണ്‍സും ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയപ്പോള്‍ വിരാട് കോഹ്‍ലി 74 റണ്‍സും നേടി പൊരുതി നോക്കി. എന്നാല്‍ പിന്നീട് വന്ന താരങ്ങളില്‍ നിന്ന് വലിയൊരു സ്കോര്‍ വരാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന്‍ 4 വിക്കറ്റ് നേടി.

