Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍ റോസൻബര്‍ഗിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍ റോസൻബര്‍ഗിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Fanport 1 day ago

സൗഹൃദ മത്സരത്തില്‍ നോർവീജിയൻ ക്ലബ്ബായ റോസൻബർഗിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്.

തുടക്കം മുതല്‍ ഒടുക്കം വരെ കളിയില്‍ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുണൈറ്റഡിന് മുന്നില്‍ റോസൻബർഗിന് മറുപടിയില്ലായിരുന്നു. അക്കാദമി താരങ്ങളുടെയും യുവനിരയുടെയും മിന്നുന്ന പ്രകടനമാണ് മത്സരത്തില്‍ യുണൈറ്റഡിന് വൻ വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയില്‍ യുവതാരം ലേസി നേടിയ ഗോളിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. തുടർന്ന് ജോഷ്വ സിർക്സീ, ഹാരി അമാസ് എന്നിവരും അക്കാദമി താരങ്ങളായ ജേക്കബ് ഡീവാനി, ഈതൻ വില്യംസ് എന്നിവരും പട്ടിക തികച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി രണ്ട് അസിസ്റ്റുകള്‍ നല്‍കിയ യുവതാരം കാമസണിന്റെ പ്രകടനവും മത്സരത്തില്‍ വേറിട്ടുനിന്നു.

യുണൈറ്റഡിന്റെ അടുത്ത പ്രീ-സീസണ്‍ മത്സരം ഓഗസ്റ്റ് ഒന്നിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport