Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാഹുലിന് ഫിഫ്റ്റി, ഡല്‍ഹിയ്ക്ക് 203 റണ്‍സ്

രാഹുലിന് ഫിഫ്റ്റി, ഡല്‍ഹിയ്ക്ക് 203 റണ്‍സ്

Fanport 23 hrs ago

പിഎലിലെ അപ്രസക്തമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 203 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്.

മുംബൈയെ രാജസ്ഥാന്‍ തോല്പിച്ചതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കെഎല്‍ രാഹുലും അക്സര്‍ പട്ടേലും പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം ആണ് ഡല്‍ഹിയെ 203/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.

40 റണ്‍സാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ നേടിയത്. 22 റണ്‍സ് നേടിയ അഭിഷേക് പോരെലിനെ ടീമിന് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് ഡല്‍ഹി നേടിയത്.

സാഹില്‍ പരാഖും കെഎല്‍ രാഹുലും രണ്ടാം വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിചേര്‍ത്തപ്പോള്‍ 24 റണ്‍സ് നേടിയ പരാഖിനെ സുനില്‍ നരൈന്‍ പുറത്താക്കി. പത്തോവര്‍ പിന്നിട്ടപ്പോള്‍ 88 റണ്‍സാണ് ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

25 പന്തില്‍ നിന്ന് രാഹുല്‍ തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ താരം 30 പന്തില്‍ 60 റണ്‍സ് നേടി പുറത്തായി. അനുകുല്‍ റോയിയ്ക്കാണ് വിക്കറ്റ്. അക്സര്‍ പട്ടേലും ഡേവിഡ് മില്ലറും 25 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ 39 റണ്‍സ് നേടിയ അക്സര്‍ പട്ടേലിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി.

അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ - അശുതോഷ് ശര്‍മ്മ കൂട്ടുകെട്ട് 17 പന്തില്‍ നിന്ന് 35 റണ്‍സ് നേടി ഡല്‍ഹിയെ 200 കടത്തുകയായിരുന്നു. അശുതോഷ് ശര്‍മ്മ 11 പന്തില്‍ 18 റണ്‍സും ഡേവിഡ് മില്ലര്‍ 19 പന്തില്‍ നിന്ന് 28 റണ്‍സും നേടി. മില്ലറുടെ വിക്കറ്റ് സൗരഭ് ദുബേയ്ക്കായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport