Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് 2 വിക്കറ്റ് നഷ്ടം, നേടിയത് 119 റണ്‍സ്

രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് 2 വിക്കറ്റ് നഷ്ടം, നേടിയത് 119 റണ്‍സ്

Fanport 3 days ago

വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 119/2 എന്ന നിലയില്‍ ന്യൂസിലാണ്ട്.

ഇന്ന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 720/9 എന്ന നിലയില്‍ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് ആദ്യം തന്നെ ടോം ലാഥമിനെ നഷ്ടമായി.

ഡെവണ്‍ കോണ്‍വേ - ഹെൻറി നിക്കോള്‍സ് കൂട്ടുകെട്ട് ടീമിനായി രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് നേടിയപ്പോള്‍ 31 റണ്‍സ് നേടിയ നിക്കോള്‍സിനെ ന്യൂസിലാണ്ടിന് നഷ്ടമായി. അതിന് ശേഷം കോണ്‍വേ - രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് 59 റണ്‍സ് നേടി നില്‍ക്കുകയാണ്.

കോണ്‍വേ 59 റണ്‍സും രവീന്ദ്ര 27 റണ്‍സും നേടി നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ലീഡിന് 233 റണ്‍സ് പിന്നിലായാണ് ന്യൂസിലാണ്ട് സ്ഥിതി ചെയ്യുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport