Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റയല്‍ മാഡ്രിഡ് വിടാന്‍ കൂട്ടാക്കാതെ ബെയ്ല്

റയല്‍ മാഡ്രിഡ് വിടാന്‍ കൂട്ടാക്കാതെ ബെയ്ല്

Fanport 6 years ago

ഗരെത് ബെയ്ലിനെ വില്‍ക്കാനുള്ള റയല്‍ മാഡ്രിഡ് ശ്രമങ്ങള്‍ നടക്കില്ല. കരാര്‍ അവസാനിക്കാതെ ഒരി വിധത്തിലും ല്ലബ് വിടില്ല എന്നാണ് ബെയ്ല് തീരുമാനിച്ചിരിക്കുന്നത്. തനിക്ക് അവസരം നല്‍കാതെ ബെഞ്ചില്‍ ഇരുത്തുന്നതിലുള്ള അമര്‍ഷമാണ് ബെയ്ലിനെ ഈ വലിയ തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം കൂടെയാണ് ബെയ്ലിന് കരാര്‍ ബാക്കിയുള്ളത്. ആ കരാര്‍ തീരും വരെ റയലില്‍ തുടര്‍ന്ന് ഫ്രീ ഏജന്റായി ക്ലബ് വിടാന്‍ ആണ് ബെയ്ല് ഉദ്ദേശിക്കുന്നത്.

ബെയ്ല് ക്ലബ് വിടുമെന്ന് ആരും കരുതേണ്ട എന്ന് ബെയ്ലിന്റെ ഏജന്റ് ജോണതാന്‍ ബാര്‍നെറ്റ് കഴിഞ്ഞ മാസ. പറഞ്ഞിരുന്നു. പല ഓഫറുകളും ബെയ്ലിന് വരുന്നുണ്ട് എങ്കിലും ബെയ്ലിന് റയല്‍ നല്‍കുന്ന ഉയര്‍ന്ന വേതനം വേറെ ആരും വാഗ്ദാനം ചെയ്യുന്നില്ല.

അതുകൊണ്ട് തന്നെ റയലിനൊപ്പം തുടരുന്നതാണ് നല്ലത് എന്നാണ് ബെയ് കരുതുന്നത്. ബെയ്ലും സിദാനും തമ്മിലുള്ള പ്രശ്നങ്ങളാണ് താരത്തിന് ടീമില്‍ അവസരം ലഭിക്കാതിരിക്കാനുള്ള കാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport