Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പര്‍സിന് ഒരു ബെല്‍ജിയന്‍ ഷോക്ക്!!

സ്പര്‍സിന് ഒരു ബെല്‍ജിയന്‍ ഷോക്ക്!!

Fanport 5 years ago

ഗംഭീര ഫോമില്‍ മുന്നേറുന്ന ഇംഗ്ലീഷ് ക്ലബായ സ്പര്‍സിന് ഒരു ഞെട്ടിക്കുന്ന തോല്‍വി. ബെല്‍ജിയന്‍ ക്ലബായ ആന്റ്വെര്‍പ് ആണ് സ്പര്‍സിനെ പരാജയപ്പെടുത്തിയത്. യൂറോപ്പ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആന്വെര്‍പ് സ്പര്‍സിനെ വീഴ്ത്തിയത്. കയ്യിലുള്ള എല്ലാ അറ്റാക്കിംഗ് താരങ്ങളെയും ഇറക്കിയിട്ടും മൗറീനോ ടീമിന് ഒരു ഗോള്‍ പോലും നേടാന്‍ ആയില്ല. അവസാന 6 മത്സരങ്ങളില്‍ 21 ഗോളുകള്‍ നേടിയ ടീമായിരുന്നു സ്പര്‍സ്.

ഇന്ന് ആദ്യ പകുതിയില്‍ 29ആം മിനുട്ടില്‍ റെഫലോവ് ആണ് സ്പര്‍സിന്റെ വലയിലേക്ക് പന്ത് എത്തിച്ച്‌ ജോസെയുടെ ടീമിനെ ഞെട്ടിച്ചത്. ബെയ്ല്, സോണ്‍, കെയ്ന്‍, ലൂകാ മൗറ എന്നിവരൊക്കെ ഇറങ്ങിയിട്ടും യാതൊരു ഗുണവും ഉണ്ടായില്ല.

രണ്ടാം പകുതിയില്‍ ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും സ്പര്‍സിനായില്ല. ഈ പരാജയത്തോടെ സ്പര്‍സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport