Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയ മാര്‍ജിനില്‍ പ്രീമിയര്‍ ലീഗ് ചരിത്രം കുറിച്ച്‌ ഒലെയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്!!

വിജയ മാര്‍ജിനില്‍ പ്രീമിയര്‍ ലീഗ് ചരിത്രം കുറിച്ച്‌ ഒലെയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്!!

Fanport 5 years ago

ഇന്ന് ആസ്റ്റണ്‍ വില്ലയ്ക്ക് എതിരെ വന്‍ വിജയം നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ന് ആസ്റ്റണ്‍സ് വില്ലയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാറിയിരിക്കുകയാണ്.

അവസാന നാലു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല, ബൗണ്മത്, ബ്രൈറ്റണ്‍, ഷെഫീല്‍ഡ് യുണൈറ്റഡ് എന്നീ ക്ലബുകളെയാണ് യുണൈറ്റഡ് മൂന്ന് ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആര്‍ക്കും കഴിയാത്ത കാര്യമാണിത്.

ഷെഫീല്‍ഡിനെയും ബ്രൈറ്റണെയും ആസ്റ്റണ്‍ വില്ലയെയും 3-0 എന്ന സ്കോറിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ബൗണ്മതിനെ 5-2 എന്ന സ്കോറിനും യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport