Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിൻഡി സിറ്റി ഓപ്പണ്‍: അനാഹത് സിംഗ് പ്രീ-ക്വാര്‍ട്ടറില്‍

വിൻഡി സിറ്റി ഓപ്പണ്‍: അനാഹത് സിംഗ് പ്രീ-ക്വാര്‍ട്ടറില്‍

Fanport 3 months ago

ചിക്കാഗോയില്‍ നടക്കുന്ന വിൻഡി സിറ്റി ഓപ്പണ്‍ പി.എസ്.എ പ്ലാറ്റിനം ടൂർണമെന്റില്‍ ഇന്ത്യയുടെ യുവ സ്ക്വാഷ് താരം അനാഹത് സിംഗിന് തകർപ്പൻ വിജയം.

മുപ്പത്തിരണ്ടാം റൗണ്ടില്‍ ഈജിപ്തിന്റെ സെയ്‌ന മിക്കാവിയെ ഒന്നിനെതിരെ മൂന്ന് ഗെയിമുകള്‍ക്കാണ് പതിനേഴുകാരിയായ അനാഹത് പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിം 11-13 എന്ന സ്കോറിന് നഷ്ടമായെങ്കിലും പതറാതെ പോരാടിയ താരം അടുത്ത മൂന്ന് ഗെയിമുകളും (11-5, 11-6, 11-6) ആധികാരികമായി സ്വന്തമാക്കി പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത റൗണ്ടില്‍ ലോക പത്താം നമ്പർ താരം ബെല്‍ജിയത്തിന്റെ ടിൻ ഗിലിസാണ് അനാഹതിന്റെ എതിരാളി. മുൻപ് നടന്ന പ്രധാന മത്സരത്തില്‍ ടിന്നിനെ അട്ടിമറിച്ച ചരിത്രം അനാഹതിനുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport