Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യാൻ ഡിയോമാണ്ടെയ്ക്കായി റയല്‍ മാഡ്രിഡും; ട്രാൻസ്ഫര്‍ പോരാട്ടം കനക്കുന്നു

യാൻ ഡിയോമാണ്ടെയ്ക്കായി റയല്‍ മാഡ്രിഡും; ട്രാൻസ്ഫര്‍ പോരാട്ടം കനക്കുന്നു

Fanport 1 day ago

ർ.ബി ലെപ്സിഗിന്റെ 19-കാരനായ ഐവറി കോസ്റ്റ് വിംഗർ യാൻ ഡിയോമാണ്ടെയെ സ്വന്തമാക്കാനായി റയല്‍ മാഡ്രിഡും രംഗത്ത്.

പി.എസ്.ജി, ലിവർപൂള്‍ എന്നീ പ്രമുഖ ക്ലബ്ബുകള്‍ നേരത്തെ തന്നെ താരത്തിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. റയല്‍ മാഡ്രിഡ് കൂടി ചർച്ചകള്‍ ആരംഭിച്ചതോടെ യുവതാരത്തിനായുള്ള ട്രാൻസ്ഫർ പോരാട്ടം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഡിയോമണ്ടെക്കായി റയല്‍ മാഡ്രിഡ് സമർപ്പിച്ച 100 മില്യണ്‍ യൂറോയുടെ (90 മില്യണ്‍ ഗാരന്റീഡ് + 10 മില്യണ്‍ ആഡ്-ഓണ്‍സ്) ആദ്യ ഓഫർ ലെപ്സിഗ് നിരസിച്ചതായാണ് സൂചന. താരത്തെ വിട്ടുനല്‍കാൻ ഏകദേശം 120 മുതല്‍ 130 മില്യണ്‍ യൂറോ വരെയാണ് ജർമ്മൻ ക്ലബ്ബ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ബുണ്ടസ്ലിഗ സീസണില്‍ 33 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളും 8 അസിസ്റ്റുകളും നേടി തകർപ്പൻ പ്രകടനമാണ് ഈ പതിനാറുകാരൻ പുറത്തെടുത്തത്. റയല്‍ മാഡ്രിഡ് കൂടി ഔദ്യോഗികമായി എത്തിയതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport