യൂറോപ്പ ലീഗില്‍ രണ്ടാം മത്സരത്തിലും മികച്ച ജയവുമായി ആഴ്സണല്‍. ഐറിഷ് ജേതാക്കള്‍ ആയ ഡുണ്ടല്‍ക് എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആണ് ആഴ്സണല്‍ തകര്‍ത്തത്. വലിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ ആര്‍ട്ടെറ്റ യുവ നിരയെ ആണ് കളത്തിലിറക്കിയത്. ഗോളില്‍ അലക്‌സ് റുനേഴ്സനു തന്റെ ആഴ്സണല്‍ അരങ്ങേറ്റം ആയിരുന്നു ഇന്ന് ലഭിച്ചത്. മത്സരത്തില്‍ പ്രതിരോധിച്ച് കളിച്ച ഐറിഷ് ടീമിന് ആഴ്സണലിനെ നിരാശരാക്കാന്‍ ആയി. എന്നാല്‍ 42 മത്തെ മിനിറ്റില്‍ യുവ മുന്നേറ്റനിര താരം എഡി നെക്തിയ ആഴ്സണലിന് ആദ്യ ഗോള്‍ സമ്മാനിച്ചു.
ആദ്യ ഗോള്‍ വീണു രണ്ടു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും ആഴ്സണല്‍ നേടി. ഇത്തവണ വില്ലോക്ക് ആണ് ഇംഗ്ലീഷ് ടീമിനായി വല കുലുക്കിയത്.

