Wednesday, 08 Jan, 6.24 pm Futureline

പ്രധാന വാര്‍ത്തകള്‍
അസം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മോദി പിന്‍വാങ്ങിയത്.

അസമിലെ നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ പ്രധാനമന്ത്രി ഗെയിംസ് ഉദഘാടനത്തിന് വരികയാണെങ്കില്‍ പ്രതിഷേധിക്കുമെന്ന് എ.എ.എസ്.യു (ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍) പറഞ്ഞിരുന്നു.

അതേസമയം ഗായകനായ സുബീന്‍ ഗാര്‍ഗ് പ്രധാനമന്ത്രി അസമിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസം ജനത എത്രത്തോളം ഈ നിയമത്തിന് എതിരാണെന്ന് മോദി നേരിട്ട് മനസിലാക്കണമെന്നും സുബിന്‍ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ആദ്യം പ്രതിഷേധം സംഘടിക്കപ്പെട്ടത് അസമിലായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top