Monday, 23 Sep, 10.50 am Futureline

പ്രധാന വാര്‍ത്തകള്‍
ബേക്കറിയില്‍ മദ്യവില്‍പ്പന; 14 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു..!!

ആലപ്പുഴയില്‍ നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വെച്ചതിന് വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിനോടു ചേര്‍ന്നുള്ള ബേക്കറിയും കാര്‍പോര്‍ച്ചും കേന്ദ്രീകരിച്ച്‌ മദ്യവില്‍പ്പന നടക്കുകയായിരുന്നു. തട്ടാരമ്ബലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയില്‍ തോമസ് സഖറിയ (59)ആണ് അറസ്റ്റിലായത്.

അര്‍ധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ സ്ഥിരമായി എത്തുന്നു എന്നുമുള്ള പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ കാര്‍ പോര്‍ച്ച്‌, കാര്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ കുപ്പികളിലായി 14ലിറ്റര്‍ മദ്യം പൊലീസ് കണ്ടെടുത്തു.

ഒരു വര്‍ഷമായി ഇയാള്‍ കച്ചവടം നടത്തുന്നുണ്ട്. ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലയില്‍ നിന്നു ദിവസവും മൂന്ന് കുപ്പി മദ്യം വീതം വാങ്ങി സൂക്ഷിക്കുന്ന തോമസ് സഖറിയ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100മുതല്‍ 150 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്. ഏറെക്കാലം വിദേശത്തായിരുന്ന തോമസ് ഒറ്റക്കായിരുന്നു താമസം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top