Wednesday, 08 Jan, 11.55 am Futureline

പ്രധാന വാര്‍ത്തകള്‍
ഭാരത് ബന്ദിന്‍റെ ഭാഗമാകുന്ന 25 കാടി തൊഴിലാളികളെയും അഭിന്ദിച്ച്‌ രാഹുല്‍ ഗാന്ധി

രാജ്യവ്യാപകമായി ഇന്ന് 24 മണിക്കൂര്‍ പണിമുടക്കി ഭാരത് ബന്ദിന്‍റെ ഭാഗമാകുന്ന 25 കാടി തൊഴിലാളികളെയും അഭിന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ ഭീതിതമായ അവസ്ഥയിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ സൃഷ്ടിച്ചതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പൊതുമേഖല സ്ഥാപനങ്ങളെ മോദി ഉറ്റവരായ മുതലാളി സുഹൃത്തുക്കള്‍ക്ക് വിറ്റ് ന്യായീകരണങ്ങള്‍ ചമയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്‍റെ സമസ്ത മേഖലയും അണിചേര്‍ന്നിട്ടുണ്ട്. കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുക, കര്‍ഷക കടങ്ങള്‍ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വര്‍ഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രിവരെ തുടരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top