Friday, 20 Sep, 12.50 pm Futureline

പ്രധാന വാര്‍ത്തകള്‍
ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.

യു.പി പൊലീസ് പരാതി സ്വീകരിക്കതതിനെ തുടര്‍ന്നാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജിന്‍റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുെ പറഞ്ഞിരുന്നു.

തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തതെന്നും വിദ്യാര്‍ഥിനി ചോദിച്ചിരുന്നു. ചിന്മയാനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ സംഘം തങ്ങളുടെ മേല്‍ കുറ്റം ചുമത്താനാണ് നോക്കുന്നതെന്നും യുവതി ആരോപിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top