Saturday, 14 Dec, 4.41 pm Futureline

പ്രധാന വാര്‍ത്തകള്‍
കാറിന്‍റെ ചില്ല്‌ തകര്‍ത്ത് 15 ലക്ഷം രൂപ കവര്‍ന്നു

ബാങ്കിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല്‌ തകര്‍ത്ത് 15 ലക്ഷം രൂപ കവര്‍ന്നതായി പരാതി . വെള്ളിയാഴ്ച രാവിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് മംഗളൂരു ചിലിമ്ബി ബ്രാഞ്ചിന്‍റെ മുന്നിലാണ് സംഭവം നടന്നത്. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിന്‍റെ ചില്ലില്‍ എന്തോ രാസവസ്തു ഒഴിച്ച്‌ ശബ്ദമുണ്ടാക്കാതെ ചില്ല്‌ പൊട്ടിച്ച്‌ പണം അപഹരിക്കുന്നതായി കണ്ടെത്തി.

കല്യാണ ആവശ്യത്തിനായി സ്വരൂപിച്ച 20 ലക്ഷം രൂപയുമായി കാറിലെത്തിയ സ്ത്രീ അതില്‍ അഞ്ചുലക്ഷം രൂപ എടുത്ത് ബാങ്കില്‍ പണയംവെച്ച സ്വര്‍ണം എടുക്കാന്‍ പോയതായിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്. ഹെല്‍മെറ്റു പോലും ധരിക്കാതെയാണ് കവര്‍ച്ചക്കാര്‍ എത്തിയത്. സ്വര്‍ണം എടുത്ത് തിരികെ എത്തിയപ്പോള്‍ കാറിന്‍റെ ചില്ലു തകര്‍ത്ത് ബാക്കി 15 ലക്ഷം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ചതായി മനസിലായി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top