Saturday, 19 Oct, 5.30 pm Futureline

പ്രധാന വാര്‍ത്തകള്‍
കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച്‌ യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സര്‍വകലാശാലയിലും കോളജുകളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ കോളജുകളിലും സര്‍വകലാശാലകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളജ് സമയങ്ങളില്‍ ധാരാളം വിദ്യാര്‍ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിച്ച്‌ പാഴാക്കുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതോടെ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ അനുമതിയുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കോളജുകളിലുമുള്ള അധ്യാപകര്‍ക്കും ഈ നിരോധനം ബാധകമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top