Saturday, 14 Dec, 7.07 pm Futureline

പ്രധാന വാര്‍ത്തകള്‍
കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പാസായതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വയറുവേദന ആരംഭിച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസാണ്.

ബില്ല് നിയമമായതോടെ കോണ്‍ഗ്രസിന് വയറു വേദന ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസം അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്‌കാരം, ഭാഷ, രാഷ്ട്രീയാവകാശങ്ങള്‍, സാമൂഹികാസ്തിത്വം എന്നീ കാര്യങ്ങളിലൊന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല. അവയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top