Saturday, 21 Sep, 6.13 pm Futureline

പ്രധാന വാര്‍ത്തകള്‍
മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കാന്‍ നടപടി

മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുന്ന കാര്യത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പൊതുജനങ്ങളുടെ അഭിപ്രായം തേടി. മൊബൈല്‍ കണക്ഷനുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ലക്ഷ്യമിട്ടാണ് നടപടി.

2050 ഓടെ രാജ്യത്തെ ആവശ്യം നിറവേറ്റാന്‍ 260 കോടി അധികം മൊബൈല്‍ നമ്ബറുകള്‍ വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. ഇതിനായി നമ്ബരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. മൈാബൈല്‍ നമ്ബറുകള്‍ പതിനൊന്ന് അക്കമാക്കുക, ലാന്‍ഡ് ലൈന്‍ നമ്ബരുകള്‍ പത്ത് അക്കമായി തുടരുക എന്നിവയാണ് ട്രായ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top