Saturday, 21 Sep, 6.30 pm Futureline

പ്രധാന വാര്‍ത്തകള്‍
ഒന്‍പത് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കടയുടമ പിടിയില്‍

ഒന്‍പത് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ചിക്കന്‍ സ്റ്റാള്‍ ഉടമയെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം ഒന്‍പത് കേസുകള്‍ ഫയല്‍ ചെയ്തതായി മേല്‍പ്പറമ്ബ് പൊലീസ് വ്യക്തമാക്കി. ചെമ്മനാട് വിവ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന ചാക്കരംകോട് സ്വദേശി 60കാരനായ അബ്ദുള്‍ ബഷീറിനെയാണ് പൊലീസ് പിടികൂടിയത്.

കടയില്‍ ചിക്കന്‍ വാങ്ങാന്‍ എത്തിയിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടികളെയാണ് പ്രതി ഇരയാക്കിയിരുന്നത്. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ അധ്യാപകന് തോന്നിയ സംശയമാണ് പീഡന വിവരം പുറത്തുകൊണ്ടുവന്നത്.

പണവും മധുരപലഹാരങ്ങളും നല്‍കി കുട്ടികളെ പ്രലോപിപ്പിച്ച്‌ ചിക്കന്‍ സ്റ്റാളിനോട് ചേര്‍ന്നുള്ള മുറിയില്‍ എത്തിച്ചാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. തന്‍റെ സംശയം അധ്യാപകന്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top