Monday, 23 Sep, 10.34 am Futureline

പ്രധാന വാര്‍ത്തകള്‍
പാക് അധീന കശ്മീര്‍ ഉണ്ടാവാന്‍ കാരണം ജവഹര്‍ലാല്‍ നെഹ്റു; അമിത് ഷാ

പാക് അധീന കശ്മീര്‍ ഉണ്ടാവാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണെന്ന് വിമര്‍ശിച്ച്‌ അമിത് ഷാ. 1947ല്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുമ്ബോഴാണ് നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് പാക് അധീന കശ്മീര്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിഷയം കൈകാര്യം ചെയ്യുമായിരുന്നുവെന്നും ഷാ പറഞ്ഞു. 'നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലായിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ നിലവില്‍ വരില്ലായിരുന്നു. നെഹ്റുവിനു പകരം പട്ടേല്‍ കൈകാര്യം ചെയ്യുമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ആണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് എല്ലാം ഇന്ത്യയുടെ ഭാഗമാകുമായിരുന്നു.'- അമിത് ഷാ പറഞ്ഞു.

നെഹ്റുവിന്റെ ഈ നീക്കമാണ് കശ്മീരിനെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നും അവിടെ തീവ്രവാദം വളരുന്നതിന് കാരണമായതെന്നും അമിത് ഷാ ആരോപിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top