Sunday, 20 Oct, 1.48 pm Futureline

പ്രധാന വാര്‍ത്തകള്‍
പാക് ഭീകരക്യാമ്ബിലേക്ക് വെടിയുതിര്‍ത്ത് ഇന്ത്യ; 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നതോടെ പാക് അധീനിവേശ കശ്മീരിലെ ഭീകര ക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ശക്തമായ ആക്രമണം. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇന്ത്യ ശക്തമായ തിരിച്ചടിക്ക് മുതിര്‍ന്നത്.

പാക്കിസ്ഥാന്‍റെ വെടിവെയ്പ്പില്‍ ഇന്ത്യയിലെ രണ്ടു സൈനികര്‍ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസിയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കശ്മീരിലെ തങ്ധാര്‍ മേഖലയിലെ ഭീകര ക്യാമ്ബുകള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചടി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top