Thursday, 16 Jan, 1.40 pm Futureline

പ്രധാന വാര്‍ത്തകള്‍
പാമ്ബുകടിയേറ്റ് കര്‍ഷകന്‍ മരിച്ചു.

കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ പാമ്ബുകടിയേറ്റ് കര്‍ഷകന്‍ മരിച്ചു. കാട്ടകാമ്ബാല്‍ സ്രായില്‍ തയ്യില്‍ വീട്ടില്‍ വേലായുധന്‍ (72) ആണ് മരിച്ചത്. അണലി കടിച്ചുവെന്ന് തിരിച്ചറിഞ്ഞ വേലായുധന്‍ കുറച്ചു ദൂരം നടന്നെത്തി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കര്‍ഷക തൊഴിലാളി യൂനിയന്‍ കാട്ടകാമ്ബാല്‍ വില്ലേജ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമാണ്.വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ സ്രായില്‍കടവില്‍ വെച്ചായിരുന്നു സംഭവം. മൃതദേഹം മലങ്കര ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം വൈകീട്ട് നാലിന്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top