Tuesday, 07 Jan, 3.27 pm Futureline

പ്രധാന വാര്‍ത്തകള്‍
പണിമുടക്കുമായി സഹകരിക്കില്ല'; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ദേശീയ പണിമുടക്കിന് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണിമുടക്കുമായി വ്യാപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കല്ല പണിമുടക്ക് നടത്തുന്നതെന്നും അതിനാല് പണിമുടക്കുമായി സഹകരിക്കേണ്ടതില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. അവശ്യസര്‍വ്വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top