Saturday, 14 Dec, 4.16 pm Futureline

പ്രധാന വാര്‍ത്തകള്‍
പൗരത്വ ഭേദഗതി നിയമം; ഈ മാസം 21-ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ച്‌ ആര്‍.ജെ.ഡി

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്‌ ഈ മാസം 21-ന് ബിഹാര്‍ ബന്ദ് പ്രഖ്യാപിച്ച്‌ ആര്‍.ജെ.ഡി. 22-ന് ഞായറാഴ്ച ബിഹാര്‍ ബന്ദ് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അന്നേദിവസം ബിഹാര്‍ പൊലീസ് പരീക്ഷ നടക്കുന്നതിനാല്‍ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഭരണഘടനയെ തകര്‍ക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതി നിയമമെന്നും ഭരണഘടനയെയും നീതിയെയും സ്‌നേഹിക്കുന്നവരും മതേതര പാര്‍ട്ടികളും ബഹുജന സംഘടനകളും പൊതുജനങ്ങളും ബന്ദില്‍ പങ്കെടുക്കണമെന്നും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജശ്വി യാദവ് അഭ്യര്‍ത്ഥിച്ചു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഐക്യ ജനതാദള്‍ (ജെ.ഡി.യു) പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആര്‍.ജെ.ഡിയുടെ യുവജന വിഭാഗം മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മണ്ഡലത്തിലെ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

തേജശ്വി യാദവ് അടക്കമുള്ള നേതാക്കള്‍ പൗരത്വ ഭേദഗതി ബില്‍ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു.ഡല്‍ഹിയിലെ ജെ.ഡി.യു ആസ്ഥാനത്തേക്ക് പാര്‍ട്ടിയിലെ മുസ്ലിം അംഗങ്ങള്‍ മാര്‍ച്ച്‌ നടത്തി. പാര്‍ട്ടി നിലപാട് തെറ്റാണെന്ന് ജനറല്‍ സെക്രട്ടറി പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top