Monday, 21 Oct, 11.20 am Futureline

പ്രധാന വാര്‍ത്തകള്‍
പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് മുത്വലാഖ് ചൊല്ലി; യുവാവിനെതിരെ കേസെടുത്തു

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ഫോണിലൂടെ മുത്വലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ സാമ്ബാളിലാണ് സംഭവം. ഐപിസിയിലെ 147, 452, 323, 504 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.

11 വര്‍ഷം മുമ്ബ് വിവാഹിതരായ ദമ്ബതികള്‍ക്ക് നാല് പെണ്‍മക്കളാണുള്ളത്. അഞ്ചാമത്തെ പ്രസവത്തിലും പെണ്‍കുട്ടിയായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഫോണിലൂടെ മുത്വലാഖ് ചൊല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് യുവതിയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഈ വര്‍ഷം പാസാക്കിയ മുത്വലാഖ് നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top