Wednesday, 15 Jan, 5.00 pm Futureline

പ്രധാന വാര്‍ത്തകള്‍
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം; സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി

പ്ലാസ്റ്റിക്കിനെതിരായ നടപടിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും നിരോധനത്തിന് മുമ്ബുള്ളവ നശിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും കോടതി അറിയിച്ചു. ക്യാരി ബാഗ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാത്രമല്ല പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സമയത്ത്, ഇതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ പാടില്ലെന്ന ഒരു ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താമെന്നും, പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതിനു ശേഷം നിര്‍മിച്ചവ പിടിച്ചെടുക്കുകയും ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top