Saturday, 21 Sep, 4.30 pm Futureline

പ്രധാന വാര്‍ത്തകള്‍
രണ്ട് ജനപ്രിയ ബ്യൂട്ടി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

നിയമവിരുദ്ധ മാല്‍വെയര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ ജനപ്രീതി നേടിയ രണ്ട് സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് നീക്കം ചെയ്തത്. പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

15 ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ ആപ്പുകളില്‍ വിന്റേര സെക്യൂരിറ്റി റിസര്‍ച്ച്‌ ടീം നടത്തിയ പരിശോധനയിലാണ് ആഡ്‌വെയര്‍ കണ്ടെത്തിയത്. ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ ആപ്പില്‍ നിന്ന് ഓരോ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുമ്ബോാഴും ഒരു ഫുള്‍പേജ് പരസ്യം വരികയാണ് ചെയ്യുന്നത്. നിരവധി പേരാണ് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ സണ്‍ പ്രോ ബ്യൂട്ടി ക്യാമറ ആപ്പ് ഫോണില്‍ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്പ് ഡ്രോയറില്‍ ഒരു ഐക്കണ്‍ സൃഷ്ടിക്കപ്പെടും. യൂസര്‍ ആപ്പ് തുറന്നാല്‍ അതൊരു ഷോര്‍ട്ട്കട്ട് ക്രിയേറ്റ് ചെയ്യുകയും ആപ്പ് ഡ്രോയറില്‍ നിന്നു സ്വയം നീക്കം ചെയ്യപ്പെടുകയും ചെയ്യും. പിന്നീട് ഉപഭോക്താവ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഷോട്ട്കട്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ആപ്പ് ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും.

ഉപഭോക്താക്കള്‍ക്ക് ശല്യമാകുന്ന രീതിയില്‍ ഫോണില്‍ ഇടക്കിടെ ഫുള്‍സ്‌ക്രീന്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ അറിയാതെ അവരുടെ ഡാറ്റകള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 29 ക്യാമറ ആപ്പുകള്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലേ സ്റ്റോര്‍ നീക്കം ചെയ്തിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top