Saturday, 21 Sep, 5.35 pm Futureline

പ്രധാന വാര്‍ത്തകള്‍
തിരുവട്ടാര്‍ ക്ഷേത്രത്തിലെ തിരുവാഭരണ കവര്‍ച്ച; 23 പേര്‍ക്ക് തടവ് ശിക്ഷ

കന്യാകുമാരിയിലെ തിരുവട്ടാര്‍ ക്ഷേത്രത്തില്‍ നിന്ന് 1992ല്‍ തിരുവാഭരണം കവര്‍ന്ന കേസില്‍ 27 വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ കുറ്റക്കാരായ 23 പൂജാരിമാരെയും ജീവനക്കാരെയും തടവിന് ശിക്ഷിച്ചു. പ്രസാദത്തട്ടില്‍ വെച്ചാണ് പല തവണയായി സ്വര്‍ണ്ണം കടത്തിയത്.

ആ കാലത്ത് ഒന്നരക്കോടി വിലമതിക്കുന്ന 12 കിലോ സ്വര്‍ണവും കിരീടവും മുത്തുമാലകളുമാണ് കടത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ 1992 ജൂണില്‍ കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറി. പൂജാരിമാരും ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. പ്രസാദത്തട്ടില്‍ സ്വര്‍ണ്ണം കടത്തിയത് ഭക്തര്‍ കണ്ടതോടെയാണ് തമിഴ്നാടിനെ ഞെട്ടിച്ച സ്വര്‍ണ്ണ കടത്ത് പുറത്തറിയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top